‘കീം’ പരീക്ഷാകേന്ദ്രങ്ങൾ മാറാൻ 27 വരെ അവസരം
25/06/2020
സംസ്ഥാന എൻജിനിയറിങ്, ഫാർമസി പ്രവേശന പ്രവേശന പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് (കീം 2020) പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്താം. ബുധനാഴ്‌ച രാവിലെ 10 മുതൽ 27ന് വെകിട്ട് നാലുവരെയാണ് അവസരം. Official വെബ്സൈറ്റിലെ "KEAM2020 Candidate Portal ൽ "Candidate login' ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച് "Change Examination Centre' ലിങ്കുവഴി പരീക്ഷാകേന്ദ്രം മാറ്റാം.
ഇതിന് അധിക ഫീസ് അടയ്ക്കേണ്ടി വരുകയാണെങ്കിൽ ഓൺലൈനായിമാത്രമേ ഫീസ് അടയ്ക്കാനാകൂ. ഇതിനുള്ള അവസരം പിന്നീട് നൽകും. പരീക്ഷാകേന്ദ്രം മാറാൻ ഒറ്റത്തവണയേ അവസരം ഉണ്ടാകൂ. വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300
OFFICIAL WEBSITE : Click here
Share to your friends...