Subscribe Us




 

AFTER SSLC

AFTER SSLC 
പത്തിന് ശേഷം പലതാണ് വഴികൾ



പത്താം തരം റിസൽട്ട് പ്രസിദ്ധീകരിച്ചു. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. ഗ്രേഡും മാർക്കും  കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും ഇനിയും വരും നിരവധി. ആത്മവിശ്വാസത്തോടെ മുന്നേറുക. 


പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

🔘 ഹയർസെക്കണ്ടറി
🔘 വൊക്കേഷണൽ ഹയർസെക്കണ്ടറി
🔘 ടെക്‌നിക്കൽ ഹയർസെക്കണ്ടറി
🔘 പോളിടെക്‌നിക്
🔘 എൻ.ടി.ടി.എഫ്
🔘 വിദൂര വിദ്യാഭ്യാസം
🔘 എൻ.ഐ.ഒ.എസ്
🔘 സ്‌കോൾ കേരള
🔘 സിപെറ്റ്
🔘 ഐ.ടി.ഐ
🔘 കെൽട്രോൺ
🔘 റൂട്രോണിക്‌സ്
🔘 കെ.ജി.ടി.ഇ
🔘 കെ.ജി.സി.ഇ
🔘 ഐ.ഐ.എച്.ടി
🔘 കുടുംബശ്രീ

DETAILS : 
വിവരങ്ങൾ താഴേ നൽകുന്നു..





⏩ കേരള ഹയർ സെക്കൻഡറി

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.
നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ
http://hscap.kerala.gov.in എന്ന  
വെബ്സൈറ്റ് പരിശോധിക്കാം

കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (NIOS)  കേരള ഓപ്പൺ സ്കൂൾ എന്നിവ വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം
 
വിശദാംശങ്ങൾക്ക് 
CBSE : http://cbseaff.nic.in/cbse_aff/schdir_Report/userview.aspx

CISCE Kerala: www.cisce.org

NIOS: www.nios.ac.in

Kerala Open School: www.scolekerala.org

എന്നിവ സന്ദർശിക്കുക

 ⏩ വൊക്കേഷണൽ ഹയർസെക്കൻഡറി 

കേരളത്തിലെ 389 സ്കൂളുകളിലായി 35 വിഭാഗത്തിൽ ഉള്ള കോഴ്സുകൾ നടത്തുന്നുണ്ട്

വെബ്സൈറ്റ്
www.vhse.kerala.gov.in

 ഐഎച്ആർഡി യുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി 15  സ്കൂളുകൾ ഉണ്ട് കേരളത്തിൽ. ഇവിടെ ടെക്നിക്കൽ  കോഴ്സുക്കൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.

വെബ്സൈറ്റ്
http://www.ihrd.ac.in/

⏩ AfzalUlama (Preliminary) in various Arabic colleges across Kerala

അറബിക് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക

⏩ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം

🌍വെബ്സൈറ്റ്: www.kalamandalam.org

 ⏩ പോളിടെക്നിക്
19 ബ്രാഞ്ചുകൾ ആയി 51 പോളിടെക്നിക്  കോളേജുകൾ ഉണ്ട് കേരളത്തിൽ. ഡിപ്ലോമ ആണ് ഇവിടെ പഠിക്കാനുള്ള അവസരം 
വെബ്സൈറ്റ് 
🌍www.polyadmission.org

IHRD ക്ക് കീഴിലുള്ള  മോഡൽ പോളിടെക്നിക് കോളേജുകളിലും ഡിപ്ലോമക്ക് പഠിക്കാം
8 സ്ഥാപനങ്ങൾ ആകെ ഉള്ളത്

വെബ്സൈറ്റ്

🌍http://ihrd.ac.in/index.php/model-polytechnic-college

⏩ പാരാമെഡിക്കൽ
പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരമുണ്ട്.
 തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി),
സർക്കാർ ആയുർവേദ കോളേജുകളിൽ ഉള്ള ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്ക് അപേക്ഷിക്കാം 
 
⏩ AIIMS Rishikesh നടത്തുന്ന Diploma in Plaster Technician എന്ന  കോഴ്സിന് അപേക്ഷിക്കാം

വെബ്സൈറ്റ്:🌍
http://aiimsrishikesh.edu.in/aiims/

⏩ ITI
തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ ഐടിഐ കോഴ്സുകളും പരിഗണിക്കാം. ഒരു വർഷത്തെ കോഴ്‌സുകളും  രണ്ടു വർഷത്തെ കോഴ്സുകളും ഉണ്ട്. SSLC വിജയിക്കാത്തവർക്കും അവസരമുണ്ട്

🌍https://det.kerala.gov.in/

⏩ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെയ്യുന്ന  ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  and ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ ഇങ്ങനെയുള്ള കോഴ്‌സുകൾ ഉണ്ട്. ഒരു വർഷത്തെ കോഴ്സിൻ്റെ ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെൻ്ററുകൾ ആണുള്ളത്. പത്താം ക്ലാസ് മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം 

വെബ്സൈറ്റ്

 🌍www.fcikerala.org

⏩ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ (ജെഡിസി) എന്ന 10 മാസത്തെ കോഴ്സ് ഉണ്ട് കേരളത്തിൽ 16 സെൻറുകൾ ആണുള്ളത്

🌍https://scu.kerala.gov.in/home.html 

⏩ Govt Commercial Institute  എന്ന  സ്ഥാപനത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഉണ്ട് 
17 സെൻ്ററുകളാണ് കേരളത്തിൽ ഉള്ളത്

വെബ്സൈറ്റ്:🌍
http://www.dtekerala.gov.in/index.php/ml/home/root/home-mainmenu-4/…


SHARE TO YOUR FRIENDS....