🤔 എന്താണ് PSC വൺ ടൈം രജിസ്ട്രേഷൻ?
😊കേരള PSC വഴി നടത്തുന്ന റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ആദ്യം PSC വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
😊വൺ ടൈം രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നാം നൽകുന്ന യൂസർ ഐഡിയും പാസവേഡും ഉപയോഗിച്ച് ആണ് പിന്നീട് ഉള്ള റിക്രൂട്ട്മെൻ്റ്കൾക്ക് അപേക്ഷിക്കേണ്ടത്.
🤔 PSC വൺ ടൈം രജിസ്ട്രേഷൻ സമയത്ത് എന്തെല്ലാം രേഖകൾ നൽകണം?
😊നമ്മുടെ ബേസിക് ഡാറ്റയും,അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ etc.... തുടങ്ങിയ കാര്യങ്ങൾ add ചെയ്യണം.ഇവയോടൊപ്പം ഫോട്ടോയും ഒപ്പും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
🤔 PSC അപേക്ഷകൾക്ക് ഉള്ള അപേക്ഷ ഫീ എത്രയാണ്?
😊PSC പരീക്ഷകൾക്ക് അപ്ലെ ചെയ്യാൻ അപേക്ഷ ഫീ ഇല്ല.
🤔 PSC notification വരുന്നത് എങ്ങിനെ മനസ്സിലാക്കാം?
😊 യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവനവൻ്റെ പ്രൊഫൈൽ ലോഗിൻ ചെയ്താൽ Notification കാണാം.
🤔 എന്താണ് PSC Confirmation
😊 അപേക്ഷ സമർപ്പിച്ച് പരീക്ഷ തിയതി പ്രഖ്യാപിക്കുമ്പോൾ അന്നെ ദിവസം പരീക്ഷ എഴുതാൻ റെഡി ആണെന്ന് കൊടുക്കുന്നതാണ് Confirmation. Confirmation കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
🤔 PSC പരീക്ഷ തീയതികൾ എങ്ങിനെ മനസ്സിലാകും?
😊 പരീക്ഷയുടെ ഹാൾടിക്കറ്റ് വരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് വരും ശേഷം നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ കയറി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം